Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teacher Education Program

Kerala

ഇന്‍റഗ്രേറ്റഡ് ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാം ആരംഭിക്കുന്നതിനു പ്രാഥമിക അംഗീകാരം

കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ നാ​ലു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടീ​ച്ച​ര്‍ എ​ഡ്യുക്കേ​ഷ​ന്‍ പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ന്ന​തി​ന് ദേ​ശീ​യ അ​ധ്യാ​പ​ക കൗ​ണ്‍സി​ലി​ന്‍റെ പ്രാ​ഥ​മി​ക അം​ഗീ​കാ​രം ല​ഭി​ച്ചു. അ​ന്തി​മ അം​ഗീ​കാ​ര​ത്തി​നാ​യി അ​ധ്യാ​പ​ക നി​യ​മ​ന​മ​ട​ക്ക​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ആ​രം​ഭി​ച്ചു.

അ​ധ്യാ​പ​നരം​ഗം ഒ​രു തൊ​ഴി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ്ല​സ് ടു ​കോ​ഴ്സി​ന് ശേ​ഷം ഡി​ഗ്രി​യും ബി​എ​ഡും സം​യോ​ജി​പ്പി​ച്ച് പ​ഠി​ക്കാ​നാ​യി അ​വ​സ​രം ന​ല്‍കു​ന്ന​താ​ണ് പു​തി​യ ഇന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​ഡ് കോ​ഴ്സ്.

​നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍സി ന​ട​ത്തു​ന്ന നാ​ഷ​ണ​ല്‍ കോ​മ​ണ്‍ എ​ന്‍ട്ര​ന്‍സ് ടെ​സ്റ്റ് സ്‌​കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. 10 വ​രെ ഈ ​പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. ഇ​പ്പോ​ള്‍ പ്ല​സ് ടു ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ര്‍ക്കും മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ പ്ല​സ്ടു പ​രീ​ക്ഷ പാ​സാ​യ​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് വെ​ബ്സൈ​റ്റ് https://exams. nta.nic. in/ncet/സ​ന്ദ​ര്‍ശി​ക്കു​ക.

Latest News

Corehub Up